പിടിഐ ചിത്രം 
Sports

വൈഡ് എറിയാന്‍ ഉദ്ദേശിച്ചിരുന്നില്ല;  കോഹ്‌ലിയുടെ സെഞ്ച്വറി തടയാന്‍ ശ്രമിച്ചില്ല;  ആരോപണങ്ങള്‍ നിഷേധിച്ച് ബംഗ്ലാദേശ് ക്യാപ്റ്റന്‍

മത്സരത്തിനിടെ വൈഡ് എറിയാന്‍ മനഃപൂര്‍വം ശ്രമിച്ചില്ലെന്നും ആകസ്മികമായി സംഭവിച്ചതാണെന്നും നജ്മല്‍ ഹുസൈന്‍ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ:  വിരാട്‌ കോഹ്‌ലി സെഞ്ച്വറി അടിക്കാതിരിക്കാന്‍ മനപൂര്‍വം വൈഡ് എറിയാന്‍ ശ്രമിച്ചെന്ന ആരോപണം തള്ളി ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ. മത്സരത്തിനിടെ വൈഡ് എറിയാന്‍ മനഃപൂര്‍വം ശ്രമിച്ചില്ലെന്നും ആകസ്മികമായി സംഭവിച്ചതാണെന്നും നജ്മല്‍ ഹുസൈന്‍ പറഞ്ഞു.

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഒന്‍പത് ഓവര്‍ അവശേഷിക്കെ 97 റണ്‍സ് എന്ന നിലയില്‍ കോഹ്‌ലി ബാറ്റ് ചെയ്യുകയായിരുന്നു. വിജയലക്ഷ്യത്തിലേക്ക് എത്താന്‍ ഇന്ത്യക്ക് രണ്ട് റണ്‍സ് മാത്രം മതി. അതിനിടെയാണ് ബോള്‍ എറിയാനെത്തിയ സ്പിന്നര്‍ നസൂം അഹമ്മദ് പന്ത് ലെഗ് സൈഡിലേക്ക് എറിഞ്ഞത്. വൈഡ് എന്ന് എല്ലാവരും കരുതിയെങ്കിലും അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബറോ വൈഡ് വിളിച്ചിരുന്നില്ല. കോഹ് ലിയുടെ സെഞ്ച്വറി നേട്ടം ഇല്ലാതാക്കാനുള്ള ശ്രമമാണെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ നസൂമിന്റെ മൂന്നാം പന്തില്‍ സിക്‌സറടിച്ച് കോഹ്‌ലി കളി ജയിപ്പിക്കുകയും സെഞ്ച്വറി നേടുകയും ചെയ്തു. 

തങ്ങള്‍ ശരിയായ കളിയാണ് കളിച്ചതെന്ന് മത്സരശേഷം ക്യാപ്റ്റന്‍ നജ്മല്‍ ഹുസൈന്‍ പറഞ്ഞു. വൈഡ് എറിഞ്ഞ് കളി തീര്‍ക്കാനുള്ള ഒരുശ്രമവും തങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. അത് ആകസ്മികമായി സംഭവിച്ചതാണ്. അങ്ങനെ പന്തെറിഞ്ഞത് മനഃപൂര്‍വമായിരുന്നില്ലെന്നും ഹുസൈന്‍ പറഞ്ഞു.

ഓപ്പണര്‍മാര്‍ അര്‍ധ സെഞ്ച്വറി നേടി മികച്ച പ്രകടനം പുറത്തെടുത്തിട്ടും മത്സരത്തില്‍ വലിയ സ്‌കോര്‍ നേടുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടു. മധ്യഓവറുകളില്‍ ഞങ്ങള്‍ക്ക് നന്നായി ബാറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല, കൂടുതല്‍ റണ്‍സ് നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മത്സരത്തിന്റ ഗതി മാറിയേനെയെന്നും ഹുസൈന്‍ പറഞ്ഞു. ഷാകിബിന്റെ പരിക്ക് സുഖപ്പെടുന്നതായും അടുത്ത മത്സരത്തില്‍ അദ്ദേഹം കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT